Latest Updates

ചേരുവകൾ  

  • പഴുത്ത മാങ്ങ -  2 എണ്ണം 
  • പാൽ - 1 ½ കപ്പ് 
  • പഞ്ചസാര - ½ കപ്പ് (മധുരത്തിന് അനുസരിച്ച്)
  • കോൺഫ്ലോർ - 1/ 4  കപ്പ് 

യാറാക്കുന്ന വിധം 

  • മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക .ഒരു മിക്സിയുടെ ജാറിലേക്ക് മാമ്പഴ കഷ്ണങ്ങൾ, ഒന്നേകാൽ കപ്പ് പാൽ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇത് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം. 
  • ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺഫ്ലോർ എടുക്കുക. 
  • ഇതിലേക്ക് കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തു വയ്ക്കണം. 
  • ഇനി മാമ്പഴ അടിച്ചത് വേവിക്കാൻ വയ്ക്കാം. ഇളക്കി കൊടുക്കാൻ മറക്കരുത്. മാങ്ങ മിക്സ് ഒന്ന് തിളച്ചു വന്നാൽ തീ നന്നായി താഴ്ത്തി വെച്ച ശേഷം കോൺഫ്ലോർ മിക്സ് മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കുക. 
  • കോൺഫ്ലോർ മാങ്ങയുമായി യോജിച്ച് തിളച്ചു വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം. 
  • ഇനി പുഡ്ഡിങ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. 
  • പുഡ്ഡിങ് ചൂടാറി വന്നാൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം. ഒരു മണിക്കൂർ കഴിഞ്ഞാൽ പുഡ്ഡിങ് എടുത്ത് വിളമ്പാം.

Get Newsletter

Advertisement

PREVIOUS Choice